Monday, December 5, 2022
HomeNewsഖത്തൈഫാൻ ബീച്ച് ഫെസ്റ്റ്; ടിക്കറ്റ് ബുക്ക് ചെയ്യാം

ഖത്തൈഫാൻ ബീച്ച് ഫെസ്റ്റ്; ടിക്കറ്റ് ബുക്ക് ചെയ്യാം

ദോഹ: ഖത്തറിലെ ലുസൈലിലെ ഖത്തൈഫാൻ ദ്വീപ് നോർത്ത് കടൽത്തീരത്ത് നടത്തപ്പെടുന്ന ഖത്തൈഫാൻ ബീച്ച് ഫെസ്റ്റിലേക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു . ടിക്കറ്റുകൾ www.q-tickets.com/QETAIFAN-എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .

നവംബർ 19 മുതൽ ഡിസംബർ 18 വരെ ഫെസ്റ്റിവൽ ദിവസവും രാവിലെ 10 മുതൽ പുലർച്ചെ 4 വരെ പ്രവർത്തിക്കും. എല്ലാ ലോകകപ്പ് മത്സരങ്ങളും കൂറ്റൻ സ്‌ക്രീനുകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഇവന്റ്, ഉയർന്ന തലത്തിലുള്ള കലാകാരന്മാരെയും ഡിജെമാരെയും ഉൾപ്പെടുത്തി പ്രതിദിനം ആറ് കച്ചേരികൾ വാഗ്ദാനം ചെയ്യുന്നു.

നവംബർ 24-ന് ഫ്രഞ്ച് മൊണ്ടാന, നവംബർ 30-ന് റയാൻ കാസ്‌ട്രോ,ഡിസംബർ 7-ന് ഓക്‌സ്‌ലേഡ് ,ഡിസംബർ 8-ന് അലക്‌സ് സെൻസേഷൻ,ഡിസംബർ 10-ന് സീലോ ഗ്രീൻ, എന്നീ അന്താരാഷ്ട്ര താരങ്ങളുടെ പരിപാടികൾ ഫെസ്റ്റിവലിൽ നടത്തപ്പെടും.

Most Popular