Saturday, October 23, 2021
HomeGulfലോക പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് സ്വർണ്ണം

ലോക പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് സ്വർണ്ണം

ദോഹ: ലോക പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് സ്വർണ്ണം. വിവിധ രാജ്യങ്ങൾ മാറ്റുരച്ച പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് ഖത്തർ സ്വർണനേട്ടം കൈവരിച്ചത്. റഷ്യയിൽ നടന്ന മത്സരത്തിൽ 151 പോയിന്റുകളോടെയാണ് ഖത്തരീ ടീം സ്വര്‍ണ്ണം നേടിയത്. 147 പോയിന്റുകളോടെ റഷ്യന്‍ ടീം വെള്ളിയും 135 പോയിന്റോടെ വെലാറൂസിയന്‍ ടീം വെങ്കലവും നേടി. അബ്ദുല്ല ഹാനി, സയീദ് അൽ കുവാരി, ഹസ്സൻ അൽ മൽക്കി, അലി അൽ മറി, സാലിഹ് അൽ കുവാരി എന്നിവരടങ്ങിയ ഖത്തർ ടീം എട്ട് റൗണ്ടുകൾക്ക് ശേഷം 151 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

Most Popular