Saturday, October 1, 2022
HomeGulfഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി അഷ്ഗൽ

ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി അഷ്ഗൽ

ദോഹ: ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി അഷ്ഗൽ. പ്രധാന റോഡുകളുടെയെല്ലാം പണികള്‍ പൂര്‍ത്തിയായതായും വേദികള്‍ക്ക് സമീപമുള്ള റോഡുകള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രാദേശിക അറബിക് ദിനപത്രമായ അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പ് സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന 863 കിലോമീറ്ററിലധികം റോഡുകള്‍ അഷ്ഗാല്‍ ഇതുവരെ പൂർത്തിയാക്കി. ജി-റിങ് റോഡ്, സല്‍വ റോഡ്, ദുഖാന്‍ റോഡ്, അല്‍ ഷമാല്‍ റോഡ് എന്നിവിടങ്ങളില്‍ പ്രധാന ഇന്റര്‍സെക്ഷനുകള്‍ തുറന്നിട്ടുണ്ട്.

ദോഹയുടെ വടക്കും പടിഞ്ഞാറും ഭാഗത്തുള്ള ന്യൂ ഓര്‍ബിറ്റല്‍ ഹൈവേ പദ്ധതിയുടെ ജോലികളും അശ്ഗാല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോകകപ്പ് പദ്ധതികള്‍ ഉള്‍പ്പെടെ 98% ഹൈവേ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പൂർത്തിയാക്കിയിട്ടുണ്ട്.

Most Popular