Wednesday, September 28, 2022
HomeNewsKeralaസംസ്ഥാനത്ത് തീവ്ര മഴക്ക് സാധ്യത; 10 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട്, 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തീവ്ര മഴക്ക് സാധ്യത; 10 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട്, 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴക്ക് സാധ്യത. 10 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതിനിടെ, നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മീങ്കര ഡാമിന്‍റെ ഒരു സ്പില്‍വേ ഷട്ടർ ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുറക്കും.

Most Popular