തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ന്യൂനമർദമായി മധ്യ ആന്ധ്രയിൽ തുടരുകയാണ്.
സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഇടയുണ്ട്. ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്.