രാജമല മണ്ണിടിച്ചില്‍: മരണം 11 ആയി; 50ലേറെ പേര്‍ മണ്ണിനടിയിലെന്ന് സംശയം

ഇടുക്കി: ഇടുക്കി രാജമലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലിലെ മരണസംഖ്യ 11 ആയി. അഞ്ച് പുരുഷന്മാരും ഒരു ആണ്‍കുട്ടിയും ഒരു സ്ത്രീയും ഒരു പെണ്‍കുട്ടിയും മരിച്ചവരില്‍പെടുന്നു. 50ലേറേ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. രക്ഷപ്പെടുത്തിയ 12 പേരെ ടാറ്റാ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തേ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. നാല് ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. 80തോളം പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാവാമെന്ന് ദേവികുളം തഹസില്‍ദാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതിനായി ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.