Sunday, October 24, 2021
HomeNewsNationalനിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും രജനീകാന്തിന്റെ പാര്‍ട്ടി മത്സരിക്കും. രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴ്അരുവി മണിയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആത്മീയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് പാര്‍ട്ടി കാഴ്ചവെക്കുകയെന്നും ആരേയും അധിക്ഷേപിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 243 സീറ്റുകളിലും മത്സരിക്കും. വിദ്വേഷ രാഷ്ട്രീയത്തിന് പകരം ഞങ്ങളുടേത് ആത്മീയ രാഷ്ട്രീയമായിരിക്കും. ഞങ്ങള്‍ ആരേയും അധിക്ഷേപിക്കില്ല.’ തമിഴ്അരുവി പറഞ്ഞു.

2021 ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് രജനികാന്ത് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. അടുത്ത ഏപ്രില്‍-മെയ് മാസങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

എഐഎഡിഎംകെ ഇരുകൈകളും നീട്ടി രജനീയുടെ പ്രഖ്യാപനത്തെ സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് രജനീയുടെ ബിജെപിയുമായുളള അടുപ്പം ചൂണ്ടിക്കാണിച്ച് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Most Popular