Sunday, January 23, 2022
HomeNewsKeralaജോസ് കെ. മാണി രാജിവച്ച സീറ്റിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ

ജോസ് കെ. മാണി രാജിവച്ച സീറ്റിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: ജോസ് കെ. മാണി രാജിവച്ച സീറ്റിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ. ജോസ് കെ.മാണി തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ശൂരനാട് രാജശേഖരൻ യു ഡി എഫിനെ പ്രതിനിധീകരിക്കും. നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിങ് ബൂത്തിലാണ് എംഎല്‍എമാര്‍ വോട്ട് ചെയ്യുക. 99 പ്രതിനിധികളാണ് നിയമസഭയില്‍ എല്‍എ‍ഡിഎഫിനുള്ളത്, യുഡിഎഫിന് 41 അംഗങ്ങളും.

71 വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിയായിരിക്കും വിജയി. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ്. അഞ്ചു മണിയ്ക്കായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക. കോവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്ന എംഎല്‍എമാര്‍ക്കും വോട്ട് ചെയ്യുന്നതിനായി പ്രത്യേക സജ്ജീകരണമൊരുക്കും. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്ത് എത്തിയതോടെയായിരുന്നു ജോസ് കെ. മാണി എംപി സ്ഥാനമൊഴിഞ്ഞത്.

Most Popular