Wednesday, December 1, 2021
HomeNewsNationalമോദി സർക്കാർ വമ്പൻ പരാജയം; ബിജെപിക്കെതിരെ കടുത്ത വിമർശനങ്ങളുമായി സുബ്രഹ്മണ്യൻ സ്വാമി

മോദി സർക്കാർ വമ്പൻ പരാജയം; ബിജെപിക്കെതിരെ കടുത്ത വിമർശനങ്ങളുമായി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രാജ്യസഭ എം.പി സുബ്രഹ്മണ്യൻ സ്വാമി. ഭരണത്തിന്റെ എല്ലാ മേഖലകളിലും മോദി സർക്കാർ കനത്ത പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിർത്തി സുരക്ഷയിലും സാമ്പത്തിക മേഖലയിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. അഫ്ഗാനിസ്ഥാൻ പ്രതിസന്ധി കൈകാര്യ ചെയ്തതിലും വൻപരാജയമായിരുന്നു. പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിലും കേന്ദ്ര സർക്കാറിനെ അദ്ദേഹം കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധീകരിച്ചുകൊണ്ടാണ് സ്വാമിയുടെ പരിഹാസം.

‘മോദി ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്:

സാമ്പത്തിക രംഗം – പരാജയം

അതിര്‍ത്തി സുരക്ഷ – പരാജയം

വിദേശ നയം – അഫ്ഗാനിലെ തോല്‍വി

ദേശീയ സുരക്ഷ – പെഗാസസ് എന്‍.എസ്.ഒ

ആഭ്യന്തര സുരക്ഷ – കശ്മീരിലെ നിഷ്പ്രഭത്വം

ആരാണ് ഉത്തരവാദി – സുബ്രമണ്യന്‍ സ്വാമി’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം സുബ്രഹ്മണ്യന്‍ സ്വാമിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മമതയെ പ്രശംസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. ‘ ഞാന്‍ കണ്ടിട്ടുള്ളതോ ഒപ്പം പ്രവര്‍ത്തിച്ചവരോ ആയ രാഷ്ട്രീയക്കാരില്‍, മമത ബാനര്‍ജിയുടെ സ്ഥാനം ജെ.പി. (ജയപ്രകാശ് നാരായണന്‍), മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി, ചന്ദ്രശേഖര്‍, പി.വി. നരസിംഹ റാവു എന്നിവര്‍ക്കൊപ്പമാണ്. അവര്‍ ചെയ്യുന്നതേ പറയൂ, പറയുന്നതേ ചെയ്യ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതൊരു അപൂര്‍വ ഗുണമാണ്,” എന്നും അദ്ദേഹം പ്രശംസിക്കയുണ്ടായി. ഈ ചർച്ചയ്ക്ക് പിന്നാലെ അദ്ദേഹം തൃണമൂൽ പാർട്ടിയിൽ ചേരുമെന്നാണ് അഭ്യൂഹങ്ങൾ.

Most Popular