കൊളംബോ: റനില്‍ വിക്രമസിഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി. യുഎന്‍പി (യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി) നേതാവാണ് റനില്‍ വിക്രമസിംഗെ. ശ്രീലങ്കയില്‍ മഹിന്ദ രാജപക്സെയുടെ രാജിയെത്തുടര്‍ന്നാണ് റനില്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പെരമുന (എസ്എല്‍പിപി) റനിലിനെ പിന്തുണയ്ക്കുകയായിരുന്നു. സ്ഥാനമേറ്റ റനിലിനെ മഹിന്ദ രാജപക്സെ അഭിനന്ദിച്ചു. 5 തവണ പ്രധാനമന്ത്രി പദം വഹിച്ച റനില്‍ ശ്രീലങ്കയുടെ അറിയപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വമാണ്.
2020 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോറ്റ റനില്‍ വിക്രമസിഗെ നോമിനേഷനിലൂടെയാണ് സഭയിലെത്തുന്നത്. യുഎന്‍പിയുടെ ഏക പാര്‍ലമെന്റ് അംഗം കൂടിയാണ് റനിൽ.