Thursday, August 5, 2021
Home News Kerala പ്രസവാനന്തരം കുട്ടി മരിച്ചത് ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കൾ

പ്രസവാനന്തരം കുട്ടി മരിച്ചത് ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കൾ

പാനൂർ: കണ്ണൂർ പാനൂരിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിക്കാൻ കാരണം ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പോലീസ് സ്റ്റേഷന് സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

സമീറയ്ക്ക് പ്രസവ തീയതി അടുത്തിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ അടുത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തിൽ ചെന്ന് ഡോക്ടറോട് വിവരം പറഞ്ഞ് വീട്ടിലേക്ക് വരണമെന്ന് അഭ്യർഥിച്ചെങ്കിലും ഡോക്ടറും നഴ്സും പോയില്ല.

കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ വീട്ടിൽ വരാൻ കഴിയില്ലെന്നാണ് ഡോക്ടർ അറിയിച്ചത്. ഇതേ തുടർന്ന് പോലീസ് വഴി ബന്ധുക്കൾ വീണ്ടും ആരോഗ്യകേന്ദ്രത്തെ സമീപിച്ചെങ്കിലും ഡോക്ടർ തീരുമാനം മാറ്റിയില്ല. ഇതിനിടയിൽ പ്രസവം നടക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു.

കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡോക്ടർ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ കുഞ്ഞിനെ ജീവനോടെ ലഭിക്കുമായിരുന്നു എന്നും കുടുംബം പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ നഴ്സിനെയും ഡോക്ടറെയും സ്ഥലം മാറ്റിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

Most Popular