Thursday, December 8, 2022
HomeNewsNationalവലിയ വിലക്കുറവിൽ 4 ജി ലാപ്ടോപ്പുകള്‍ വിപണിയിലെത്തിക്കാൻ റിലയന്‍സ് ജിയോ

വലിയ വിലക്കുറവിൽ 4 ജി ലാപ്ടോപ്പുകള്‍ വിപണിയിലെത്തിക്കാൻ റിലയന്‍സ് ജിയോ

മുംബൈ: വലിയ വിലക്കുറവിൽ 4 ജി ലാപ്ടോപ്പുകള്‍ വിപണിയിലെത്തിക്കാൻ റിലയന്‍സ് ജിയോ. ജിയോ ബുക്ക് എന്ന് പേരിട്ടിരിക്കുന്ന ലാപ്ടോപ്പ് ആഗോള ടെക് ഭീമന്മാരായ ക്വാല്‍കോം, മൈക്രോസോഫ്റ്റ് എന്നിവരുമായി കൈകോര്‍ത്താണ് വിപണിയിലേക്കെത്തിക്കുന്നത്.

4ജി സിം കാര്‍ഡ് ഉള്‍പ്പെടെയായിരിക്കും ലാപ്ടോപ്പ് വാങ്ങാന്‍ സാധിക്കുക. ലാപ്ടോപ്പുകളുടെ നിര്‍മ്മാണം ക്വാല്‍കോം നിര്‍വഹിക്കുമ്ബോള്‍, ആപ്പ് സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് നല്‍കുമെന്നാണ് വിവരം.

വിദ്യാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ജിയോബുക്ക് വിപണിയില്‍ ഇറങ്ങുന്നത്. ജിയോയുടെ സ്വന്തം JioOs ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ജിയോബുക്ക് പ്രവര്‍ത്തിക്കുക. മൂന്ന് മാസത്തിനുള്ളില്‍ ഇവ വിപണിയില്‍ എത്തും എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

Most Popular