Sunday, July 3, 2022
HomeNewsKeralaപ്രവാസി മലയാളികൾക്കായി റവന്യു അദാലത്ത് സംഘടിപ്പിക്കും; മന്ത്രി കെ രാജൻ

പ്രവാസി മലയാളികൾക്കായി റവന്യു അദാലത്ത് സംഘടിപ്പിക്കും; മന്ത്രി കെ രാജൻ

ദുബൈ: പ്രവാസി മലയാളികൾക്കായി റവന്യു അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ രാജൻ. ആറുമാസത്തിലൊരിക്കല്‍ റവന്യുമന്ത്രി യുഎഇയില്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിക്കും. ഭൂനികുതി ഗള്‍ഫിലിരുന്നു അടയ്ക്കാനുള്ള സംവിധാനവും ഒപ്പം പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു.

യുഎഇയിലായിരിക്കും റവന്യു അദാലത്ത് ആദ്യഘട്ടത്തില്‍ സംഘടിപ്പിക്കുക. ഭൂമി, വീട് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അവധിയെടുത്ത് നാട്ടിലെത്തി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതി ലോക കേരള സഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

Most Popular