Sunday, June 13, 2021
Home News National 76 സീറ്റില്‍ ഭൂരിപക്ഷം 1000ത്തില്‍ താഴെ, 500ല്‍ താഴെ 30 മണ്ഡലങ്ങള്‍; പ്രതീക്ഷ കൈവിടാതെ മഹാസഖ്യം

76 സീറ്റില്‍ ഭൂരിപക്ഷം 1000ത്തില്‍ താഴെ, 500ല്‍ താഴെ 30 മണ്ഡലങ്ങള്‍; പ്രതീക്ഷ കൈവിടാതെ മഹാസഖ്യം

പട്‌ന: ആദ്യഘട്ടത്തിലെ മഹാസഖ്യത്തിന്റെ മുന്നേറ്റത്തിന് പിന്നാലെ എന്‍.ഡി.എ കുതിച്ചുകയറിയെങ്കിലും പ്രതീക്ഷ കൈവിടാതെ മഹാസഖ്യം. നിര്‍ണായകമായ 76 സീറ്റുകളില്‍ ഭൂരിപക്ഷം 1000ത്തില്‍ താഴെയാണെന്നത് മഹാസഖ്യത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. അതില്‍ തന്നെ 30 മണ്ഡലത്തില്‍ ഭൂരിപക്ഷം 500ല്‍ താഴെയാണ്.

അവസാനലാപ്പുകളില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ആര്‍.ജെ.ഡി കേന്ദ്രങ്ങള്‍. എന്നാല്‍ ലീഡ് വര്‍ധിപ്പിച്ച് കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. പല മണ്ഡലങ്ങളിലും പോരാട്ടം ഫോട്ടോഫിനിഷിലേക്ക് കടക്കുമെന്ന് ഉറപ്പാണ്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ എന്‍.ഡി.എ 127ഉം മഹാസഖ്യം 106 ഇടത്തും ലീഡ് ചെയ്യുന്നു.അവസാന ഫലം പുറത്തുവരുമ്പോള്‍ മഹാസഖ്യത്തിനാകും വിജയമെന്ന് ആര്‍.ജെ.ഡി നേതാവ് മൃത്യുഞ്ജയ് പ്രതികരിച്ചു.

Most Popular