Tuesday, July 5, 2022
HomeNewsസംസ്ഥാനത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുന്ന ഈ വര്‍ഷത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ: നവ്‌ജ്യോത് ഖോസ. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജൂലായ് 31 അര്‍ദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികള്‍ക്കാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. മത്സ്യബന്ധന വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. വിഴിഞ്ഞം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് 0471-2480335 എന്ന നമ്പരില്‍ വിളിക്കാം. ട്രോളിംഗ് നിരോധന വേളയില്‍ കടലിലെ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി രണ്ട് ബോട്ടുകള്‍ കൂടി വാടകക്കെടുത്തു. കൂടാതെ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനവും ഉറപ്പുവരുത്തി.

Most Popular