Monday, October 25, 2021
HomeNewsNationalഅപകീർത്തി പരാമർശം: പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ആര്‍.എസ്.എസ്

അപകീർത്തി പരാമർശം: പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ആര്‍.എസ്.എസ്

മുംബൈ: പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ട കേസുമായി ആര്‍.എസ്.എസ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അക്തറിന് നോട്ടീസ് അയച്ചിരിക്കുന്നത്. ആര്‍.എസ്.എസിനെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയെന്നാണ് ആരോപണം. അക്തറിനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍ കുര്‍ല മജിസ്‌ട്രേറ്റ് കോടതിയെയാണ് അഭിഭാഷകനായ ധ്രുതിമാന്‍ ജോഷി സമീപിച്ചിരിക്കുന്നത്. അക്തറിനെതിരെ ധ്രുതിമാന്‍ ജോഷി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഇവയാണ്, സെപ്റ്റംബര്‍ 4ന് സംപ്രേഷണം ചെയ്ത ടി.വി ഷോയില്‍ ജാവേദ് അക്തര്‍ താലിബാനെയും ഹിന്ദു സംഘടനകളെയും തമ്മില്‍ താരതമ്യപ്പെടുത്തി സംസാരിച്ചു . ‘ഹിന്ദു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അധിക്ഷേപിക്കുന്നതാണ് പരാമര്‍ശമെന്ന് ധ്രുതിമാന്‍ ജോഷി പരാതിയിൽ പറയുന്നു. ആര്‍.എസ്.എസ് സമൂഹത്തില്‍ പടര്‍ന്ന ഒരു അര്‍ബുദമായി മാറിയെന്ന് അക്തര്‍ പറഞ്ഞതായും പരാതിയിലുണ്ട്.

Most Popular