Thursday, June 30, 2022
HomeNewsKeralaകണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ സൗകര്യം തുടങ്ങി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ സൗകര്യം തുടങ്ങി

കണ്ണൂർ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ സൗകര്യം തുടങ്ങി. മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയുടെ ‘അബോട്ട് നൗ റാപിഡ് പി.സി.ആര്‍.’ എന്ന നൂതനമായ പരിശോധനാ സംവിധാനമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. യു.എ.ഇ.ആരോഗ്യമന്ത്രാലയം ഈ പരിശോധന അംഗീകരിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിനുള്ളില്‍ 500 പി.സി.ആര്‍. പരിശോധനകള്‍ നടത്താനുള്ള സൗകര്യമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ തയ്യാറാക്കിയത്. കൃത്യവും വേഗതയുള്ളതുമായ സാമഗ്രികളാണ് അതിനായി സ്ഥാപിച്ചത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് കണ്ണൂര്‍ വഴി യാത്ര ചെയ്യുന്നവര്‍ക്കും അബോട്ട് നൗ റാപിഡ് പി.സി.ആര്‍. സംവിധാനം ഉപയോഗപ്പെടുത്താം. 3000 രൂപയാണ് ഒരാളുടെ പരിശോധനാ നിരക്ക്. പരിശോധന പൂര്‍ത്തിയാക്കി 15 മിനുട്ടിനുള്ളില്‍ പി.സി.ആര്‍. പരിശോധനാഫലം എസ്.എം.എസ്.വഴി ഫലമറിയാം.

വ്യത്യസ്ത കാലാവസ്ഥകളിലും അബോട്ട് നൗ റാപിഡ് പി.സി.ആര്‍. ഫലപ്രദമാണെന്ന് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ ഒരേസമയം 10 കൗണ്ടറുകളില്‍ പരിശോധന നടത്താനും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. യാത്രക്കാര്‍ക്ക് വാട്‌സ് ആപ് വഴിയും രജിസ്ട്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം.

www.microhealthcre.com വഴി യാത്രക്കാര്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് സ്രവം ശേഖരിക്കാനും കണ്ണൂരില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Most Popular