റഷ്യ-യുക്രൈൻ സംഘർഷം; ഇന്ത്യയിലും എണ്ണ വില ഉയരും

റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും എണ്ണവില ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. അസംസ്കൃത എണ്ണവില ബാരലിന് 130 ഡോളര്‍ കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ജനുവരി ഒന്നിന് ക്രൂഡ് ഒായില്‍ വില ബാരലിന് 89 ഡോളറായിരുന്നു. വില 100 ഡോളര്‍ കടന്നത് ഫെബ്രുവരി 22നാണ്. യുദ്ധം തുടങ്ങിയത് 24നാണ്. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില നാളെ ഉയരാന്‍ സാധ്യത എന്നും വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുന്ന പെട്രോള്‍ – ഡീസല്‍ വിലയിലും കാര്യമായ വാര്‍ധനവുണ്ടാകുമെന്നാണ് വിവരം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില 85 ഡോളറില്‍ നില്‍ക്കുമ്ബോഴാണ് അവസാനമായി ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നത്. രാജ്യത്ത് പെട്രോള്‍ വിലയില്‍ ഒറ്റയടിക്ക് 23 രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.