Friday, August 6, 2021
Home News National റഷ്യയുടെ കൊവിഡ് വാക്സിൻ നവംബറോടെ ഇന്ത്യയിൽ ലഭ്യമാകും

റഷ്യയുടെ കൊവിഡ് വാക്സിൻ നവംബറോടെ ഇന്ത്യയിൽ ലഭ്യമാകും

ന്യൂഡൽഹി: റഷ്യയുടെ കോവിഡ് -19 വാക്‌സിൻ ‘സ്പുട്‌നിക്-വി’ നവംബറോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് മാനേജിംഗ് ഡയറക്ടർ ജി വി പ്രസാദ് പറഞ്ഞു. ഹൈദരാബാദ് ആസ്ഥനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഇതിനായി റഷ്യയിലെ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടു(ആർ ഡി ഐ എഫ്)മായി കരാറിലെത്തിയത്.

റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക്- വിയുടെ പത്ത് കോടി വാക്‌സിനാകും ഇന്ത്യയിൽ നിർമിക്കുക. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങൾക്കും അനുമതിക്കും ശേഷമാകും വിപണിയിലെത്തുക.

ലോകത്ത് ഔദ്യോഗികമായി പുറത്തിറക്കിയ ആദ്യ കൊവിഡ് വാക്‌സിനാണ് റഷ്യയുടേത്. മേയ്ക്ക് ഇൻ ഇന്ത്യയിൽപ്പെടുത്തിയാകും നിർമാണം. തീരുമാനം രാജ്യത്തെ ഫാർമ മേഖലയ്ക്ക് കരുത്തുപകരുമെന്ന് ഇന്ത്യയിലെ റഷ്യൻ നയതന്ത്ര പ്രതിനിധി കിറിൽ ദിമിത്രീവ് അഭിപ്രായപ്പെട്ടു.

Most Popular