റോം : ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്ബന്നനും കണ്ണട വ്യവസായ രംഗത്തെ പ്രമുഖനുമായ ലിയനാര്‍ഡോ ഡെല്‍ വെക്കിയോ അന്തരിച്ചു. 87 വയസ്സായിരുന്നു. ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്ബന്നനും പെഴ്സല്‍, ഓക്ക്ലീ എന്നീ ബ്രാന്‍ഡുകളുടേയും ഉടമ കൂടിയാണ് ഡെല്‍ വെക്കിയോ
കഴിഞ്ഞ ഏതാനും ആഴ്ചകളായി മിലാനിലെ സാന്‍ റാഫേല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.
2022ലെ ഫോബ്സ് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 2,730 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് വ്യക്തമാക്കുന്നത്. ലോക കോടീശ്വരന്മാരില് 54ാം സ്ഥാനമാണ് അദ്ദേഹത്തിന്.
1961ല്‍ ലക്സോട്ടിക്ക എന്ന കമ്പനി ആരംഭിച്ചായിരുന്നു വ്യവസായത്തില്‍ ഇറങ്ങിയത്. 2018ല്‍ ഫ്രഞ്ച് കമ്പനി എസിലോറിനെ ഏറ്റെടുത്ത് എസിലോര്‍- ലക്സോട്ടിക്ക എന്ന കമ്പനിക്ക് രൂപം നല്കി. ജോര്‍ജിയോ അര്‍മനി അടക്കം കമ്പനികളുമായി സഹരിക്കുകയും പിന്നീട് റെയ്ബാന്‍, ഓക്ക്ലീ, പെഴ്സല്‍ തുടങ്ങി ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുകയായിരുന്നു.