Monday, December 5, 2022
HomeNewsNational70,000 രൂപയുടെ ഷർട്ട്, ഷൂസിന് 2 ലക്ഷം, വാച്ചിന് 20 ലക്ഷം; സമീർ വാങ്കഡെയ്ക്ക് ഇത്രയധികം...

70,000 രൂപയുടെ ഷർട്ട്, ഷൂസിന് 2 ലക്ഷം, വാച്ചിന് 20 ലക്ഷം; സമീർ വാങ്കഡെയ്ക്ക് ഇത്രയധികം പണം എവിടെ നിന്ന്

മുംബൈ: നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് രംഗത്ത്. സത്യസന്നദ്ധനായ ഉദ്യോഗസ്ഥനെപ്പോലെയല്ല സമീറിന്റെ ജീവിതം. വാങ്കഡെ 70,000 രൂപ വിലയുള്ള ഷർട്ടും രണ്ടു ലക്ഷം രൂപ വിലയുള്ള ഷൂസും 25-50 ലക്ഷം രൂപ വിലയുള്ള വാച്ചുകളും ധരിച്ചിരുന്നുവെന്നു മാലിക് ആരോപിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥനു ഇത്രയും വിലയേറിയ സാധനങ്ങൾ എങ്ങനെ വാങ്ങാൻ കഴിയും. ആളുകളെ കള്ളക്കേസുകളിൽ കുരുക്കി കോടികൾ തട്ടിയെടുക്കുന്നതാണു വാങ്കഡെയുടെ രീതി. ഈ ജോലി ചെയ്യാൻ വാങ്കഡെയ്ക്ക് ഒരു ‘സ്വകാര്യ സൈന്യ’മുണ്ടായിരുന്നു- തനിക്ക് അധോലോകവുമായി ബന്ധമുണ്ടെന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ആരോപണത്തെ മാലിക് തള്ളി.

എൻ.സി.ബിക്കെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന നവാബ് മാലിക്കിന് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയതോടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ ലഹരിക്കേസ് രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വളർന്നിരുന്നു. നവാബ് മാലിക്കിന് അധോലോക ബന്ധമുണ്ടെന്നും അത് താൻ തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം ഫഡ്നാവിസ് പറഞ്ഞിരുന്നു.

ദേവേന്ദ്ര ഫഡ്നാവിസും മയക്കുമരുന്ന് കച്ചവടക്കാരനായ ജയദീപ് റാണ എന്നയാളും തമ്മിൽ ബന്ധമുണ്ടെന്ന് മാലിക് ആരോപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാഗ്വാദം ആരംഭിച്ചത്. മയക്കുമരുന്ന് കേസിൽ ജയിലിലുള്ള ജയദീപ് റാണയും ഫഡ്നാവിസും ഒരുമിച്ചുള്ള ഫോട്ടോയായും പുറത്തുവിട്ടിരുന്നു. സമീർ വാങ്കഡെ‍യെ എൻ.സി.ബി തലപ്പത്ത് നിയോഗിച്ചത് ഫഡ്നാവിസിന്‍റെ ഇടപെടലിലൂടെയാണ്. ഇയാളാണ് റാക്കറ്റിന്‍റെ തലവൻ. ബോളിവുഡിനെ മഹാരാഷ്ട്രക്ക് പുറത്തേക്ക് കൊണ്ടുപോകാനുള്ള ബി.ജെ.പി നീക്കം മാത്രമാണ് ആഡംബരക്കപ്പൽ ലഹരിക്കേസ്. ബോളിവുഡിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം മാത്രമാണിതെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു.

Most Popular