സാനിയ മിർസ വിരമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ വിരമിക്കുന്നു. 2022 ഓസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസിന്റെ ആദ്യ റൗണ്ടിലെ തോൽവിക്ക് ശേഷമാണ് താരത്തിന്റെ പ്രഖ്യാപനം. സാനിയയും ഉക്രേനിയൻ പങ്കാളി നദിയ കിചെനോക്കും 4-6 6-7(5) എന്ന സ്‌കോറിനാണ് സ്ലോവേനിയൻ ടീമിനോട് പരാജയപ്പെട്ടത്. 2016ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ 2020 ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ. ഖേല്‍രത്നയും, അര്‍ജുന അവാര്‍ഡും നൽകി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ് ഭര്‍ത്താവ്.