Wednesday, November 30, 2022
HomeNewsNationalസാനിയ മിര്‍സയും ശുഐബ് മാലികും വേര്‍പിരിയുന്നു?

സാനിയ മിര്‍സയും ശുഐബ് മാലികും വേര്‍പിരിയുന്നു?

മുംബൈ: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും ഭർത്താവ് ശുഐബ് മാലികും വേര്പിരിയുകയാണെന്ന സൂചനയുമായി സാനിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

സാനിയ ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റോറിയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍’, എന്നാണ് സാനിയ ഇന്‍സ്റ്റയില്‍ കുറിച്ചത്. ഇതോടെ ഇരുവരും പിരിയുകയാണോ എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തി.

ഒരു ടി.വി ഷോക്കിടെ മാലിക് സാനിയയെ പറ്റിച്ചതായി ചില പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസങ്ങളായി സാനിയയും മാലികും ഒരുമിച്ചല്ല കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

2010 ഏപ്രില്‍ 12നാണ് സാനിയയും ശുഐബ് മാലികും വിവാഹിതരായത്.

Most Popular