Tuesday, December 6, 2022
HomeNewsNationalസാനിറ്ററി പാഡുകളിൽ മാരക രാസവസ്തുക്കളെന്ന് പഠനം ;കാൻസറിനും വന്ധ്യതക്കും കാരണമായേക്കാമെന്ന് പഠനറിപ്പോർട്ട്, ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ

സാനിറ്ററി പാഡുകളിൽ മാരക രാസവസ്തുക്കളെന്ന് പഠനം ;കാൻസറിനും വന്ധ്യതക്കും കാരണമായേക്കാമെന്ന് പഠനറിപ്പോർട്ട്, ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ

ന്യൂഡൽഹി: സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ ഒട്ടുമിക്ക സ്ത്രീകളും. ഇന്ത്യയിൽ വിറ്റഴിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളിൽ അർബുദത്തിന് വരെ കാരണമായേക്കാവുന്ന മാരക രാസവസ്തുകളുണ്ടെന്ന് കണ്ടുപിടിച്ചിരിക്കുകയാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോക്സിക്സ് ലിങ്ക് എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇന്ത്യയിൽ വന്‍തോതിൽ വിറ്റഴിക്കുന്ന 10 ബ്രാൻഡുകളിലാണ് പഠനം നടത്തിയത്. ‘മെൻസ്ട്രൽ വേസ്റ്റ് 2022’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഈ സുപ്രധാന കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

അർബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകവുന്ന ഫലേറ്റുകളുടേയും അസ്ഥിര ജൈവസംയുക്തങ്ങളുടേയും (വി.ഒ.സി) സാന്നിധ്യമുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞിരുക്കുന്നത്. ഇതിൽ ഫലേറ്റുകളുടെ സാന്നിധ്യം മനുഷ്യ ശരീരത്തിൽ അന്ധഃസ്രാവി ഗ്രന്ഥി തകരാറുകൾ, ഹൃദയത്തിനും പ്രത്യുൽപാദന വ്യവസ്ഥകൾക്കും ആഘാതം, പ്രമേഹം, അർബുദം, ജനനവൈകല്യങ്ങൾ തുടങ്ങിയവക്ക് കാരണമാകാവുന്നതാണ്.

പാഡുകളിൽ സുഗന്ധമുണ്ടാക്കുന്നതിനാണ് വിഒസി ഉപയോഗിക്കുന്നത്. വിളർച്ച, ത്വക്ക് രോഗങ്ങൾക്ഷീണം, ബോധക്ഷയം,വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. ഇതിന് പുറമെ തലച്ചോറിന്റെ പ്രവർത്തനങ്ങളേയും രാസവസ്തുദോഷകരമായി ബാധിക്കുമെന്നും പഠനറിപ്പോർട്ടിലുണ്ട്.

അസ്ഥിര ജൈവസംയുക്തങ്ങളുടെ സാന്നിധ്യം മസ്തിഷ്കവൈകല്യങ്ങൾ, ആസ്തമ, ശരീര വൈകല്യങ്ങൾ, പ്രത്യുൽപാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ ബാധിക്കുന്നതിന് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. ജൈവം എന്ന് അവകാശപ്പെടുന്ന പാഡുകളിൽ പോലും മാരകമായ തോതിൽ ഫലേറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. സ്ത്രീകളെ വന്ധ്യതയിലേക്ക് ഉൾപ്പെടെ നയിക്കുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്സ് കാരണമാകുന്നുണ്ട്. കൂടാതെ ഗർഭധാരണത്തിലെ സങ്കീർണതകൾ, ഇൻസുലിൻ പ്രതിരോധം, രക്താതിസമ്മർദം മുതലായവയിലേക്കും ഫാലേറ്റ്സ് നയിക്കുന്നു. ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകള്‍ യൂറോപ്യൻ നിശ്ചിത നിലവാരത്തെക്കാൾ 3% കൂടുതലാണെന്ന കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് പഠനം പറയുന്നു.

മിക്ക ആർത്തവക്കാരും അവരുടെ ജീവിതകാലത്ത് ശരാശരി 1,800 ദിവസത്തേക്ക് സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ സാനിറ്ററി പാഡുകളുടെ ഘടനയിലും നിർമാണത്തിലും ഉപയോ​ഗത്തിലും ഒരു നിയന്ത്രണവുമില്ല. അതിനാൽ തന്നെ പാഡുകളിൽ അനുവദിക്കാവുന്ന രാസവസ്തുക്കൾ സംബന്ധിച്ച് സർക്കാറും ബന്ധപ്പെട്ട ഏജൻസികളും പ്രത്യേക മാർ​ഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും സാനിറ്ററി പാഡുകൾക്ക് പകരം മറ്റു മാർ​ഗങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

Most Popular