Sunday, April 18, 2021
Home News International സാറാ മെക്ക്ബ്രൈഡ്; ചരിത്രത്തിലാദ്യമായി യു.എസ്. സെനറ്റിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍

സാറാ മെക്ക്ബ്രൈഡ്; ചരിത്രത്തിലാദ്യമായി യു.എസ്. സെനറ്റിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍

ഡെലവെയര്‍: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി അമേരിക്കയിലെ ഒരു സംസ്ഥാന സെനറ്റിലേക്ക് ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. ഡെലവെയര്‍ സ്റ്റേറ്റ് സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സാറാ മെക്ക്ബ്രൈഡ് 73% വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ എതിരാളിയെ പരാജയപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സാറാ മെക്ക്ബ്രൈഡ് ട്രാന്‍സ്ജെന്‍ഡറാണെന്ന് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഹ്യൂമണ്‍ റൈറ്റ്സ് ക്യാമ്പയിന്‍ പ്രസിഡന്റ് അല്‍ഫോണ്‍സ ഡേവിഡാണ് സാറായുടെ വിജയം പ്രഖ്യാപിച്ചത്. 2021 ജനുവരിയില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

1990 ഓഗസ്റ്റ് 9-ന് ഡെലവെയര്‍ വില്‍മിങ്ടണിലാണ് സാറയുടെ ജനനം. അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടി. 2014-ല്‍ ആന്‍ഡ്രും ക്രെയെ വിവാഹം കഴിച്ചുവെങ്കിലും അര്‍ബുദത്തെത്തുടര്‍ന്ന് മരിച്ചു.

2013-ല്‍ ഇക്വാലിറ്റി ഡെലവെയര്‍ ബോര്‍ഡ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട സാറ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ സാറാ ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡറായിരുന്നു.

Most Popular