സൗദിയിൽ വാട്ടർ ടാങ്കിൽ വീണ് തൊഴിലാളി മരിച്ചു

permission to bring expats dead body

തബൂക്ക്: സൗദിയിൽ വാട്ടർ ടാങ്കിൽ വീണ് തൊഴിലാളി മരിച്ചു. സൗദിയിലെ തബൂക്ക് നഗരത്തില്‍ പെട്രോള്‍ ബങ്കിനോട് ചേര്‍ന്ന ഭൂഗർഭ ടാങ്കിലാണ് തൊഴിലാളി വീണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

അറബ് വംശജരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സിവില്‍ ഡിഫന്‍സ് അധികൃതരും റെഡ് ക്രസന്‍റ് പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.