സൗദിയിൽ പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി

യാംബു: സൗദിയിൽ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയായ എസ്.വി. അനീഷ് (35) ആണ് മരണപ്പെട്ടത്. അസുഖബാധിതനായിരുന്നു.

സൗദി അറേബ്യയിലെ യാംബുവിൽ മൊബൈൽ റിപ്പയറിങ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം . എന്നാൽ ഈ മേഖല പൂർണമായും സ്വദേശിവത്കരിച്ചപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിതാവ് – ഷാജി. മാതാവ് – വഹീദ. ഭാര്യ – രഹ്‌ന. മകൻ – ആതിഫ് മുഹമ്മദ്. സഹോദരി – അധീന.