സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞേക്കും

മുംബൈ∙ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നു. പകരക്കാരനായി ബിസിസിഐ തലപ്പത്തേക്ക് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി എത്തിയേക്കും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ചെയര്‍മാനായി ഗാംഗുലി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പതിനെട്ടിന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തിലാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ജയ് ഷാ സെക്രട്ടറിയായി തുടരും. നിലവില്‍ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായ റോജര്‍ ബിന്നി, 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു.