Tuesday, January 25, 2022
HomeNewsKeralaപോലീസ് യൂണിഫോമിലുള്ള എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തിൽ; ഗുരുതര അച്ചടക്ക ലംഘനമെന്ന് ആരോപണം

പോലീസ് യൂണിഫോമിലുള്ള എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തിൽ; ഗുരുതര അച്ചടക്ക ലംഘനമെന്ന് ആരോപണം

കോഴിക്കോട് : പോലീസ് യൂണിഫോമിലുള്ള എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തിൽ. കോഴിക്കോട് ജില്ലയിലെ പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ആണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഫോട്ടോകള്‍ പുറത്തുവന്നത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമുമണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് നടത്തിയത്. ഇതിനെതിരെ പോലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമാണ്.

Most Popular