Sunday, December 4, 2022
HomeNewsNationalഎസ്.ബി.ഐ ഇടപാടുകള്‍ ഇനി കൂടുതല്‍ ചെലവേറും

എസ്.ബി.ഐ ഇടപാടുകള്‍ ഇനി കൂടുതല്‍ ചെലവേറും

ന്യൂഡല്‍ഹി: എസ്.ബി.ഐ ഇടപാടുകള്‍ ഇനി കൂടുതല്‍ ചെലവേറും. പ്രൊസസിങ് ഫീ ഉയര്‍ത്തിയതോടെയാണ് ചിലവേറുന്ന സാഹചര്യം ഉണ്ടാകുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കാണ് അധിക ചാര്‍ജ് എസ്.ബി.ഐ ചുമത്തുക. നവംബര്‍ 15 മുതല്‍ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരുകയും ചെയ്തു.

ഇ.എം.ഐ ഇടപാടുകള്‍ക്കുള്ള ചാര്‍ജ് 99 രൂപയില്‍ നിന്നും 199 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാര്‍ഡിനുള്ള റെന്റ് പേയ്മെന്റ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ബി.ഐയും ചാര്‍ജ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ എം.സി.എല്‍.ആര്‍ നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഗാര്‍ഹിക, ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് ഉയര്‍ത്തിയിരുന്നു.

Most Popular