Saturday, July 24, 2021
Home News National മൊബൈൽ എടിഎം സംവിധാമൊരുക്കി എസ്ബിഐ

മൊബൈൽ എടിഎം സംവിധാമൊരുക്കി എസ്ബിഐ

ലക്‌നൗ: വീടിനു പുരത്തിറങ്ങുന്നത് അപകടം വളിച്ചു വരുത്തുമെന്നതിനാൽ ഈ കോവിഡ് വ്യാപന കാലത്ത് ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ ബേങ്കിംഗ് സേവനമെത്തിച്ച് എസ്ബിഐ. വാട്ട്‌സ്ആപ്പ് വഴി അയക്കുന്ന ഒരു മെസേജിലൂടെയോ ഒരു ഫോൺ കോളിലൂടെയോ എടിഎം സേവനം വീട്ടുപടിക്കലെത്തും.

ഉത്തർപ്രദേശിലെ ലക്നൗ സർക്കിളിലാണ് ആദ്യഘട്ടം ആരംഭിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലക്നൗവിൽ ഈ സേവനത്തിന് തുടക്കം കുറിച്ചതായി ചീഫ് ജനറൽ മാനേജർ അജയ് കുമാർ ഖന്ന ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ് പ്രതിസന്ധിഘട്ടത്തിൽ തുടക്കം കുറിച്ച ഈ പദ്ധതിക്ക് മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നു എന്നും അജയ് ഖന്ന അറിയിച്ചു.

Most Popular