Friday, December 9, 2022
HomeNewsNationalമുന്നോക്കക്കാര്‍ക്കുള്ള സാമ്ബത്തിക സംവരണം നിലനില്‍ക്കും; ശരിവെച്ച്‌ സുപ്രീം കോടതി; ചരിത്ര വിധിയുമായി സുപ്രീം കോടതി

മുന്നോക്കക്കാര്‍ക്കുള്ള സാമ്ബത്തിക സംവരണം നിലനില്‍ക്കും; ശരിവെച്ച്‌ സുപ്രീം കോടതി; ചരിത്ര വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: മുന്നോക്കക്കാരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കുമെന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. സാമ്ബത്തിക സംവരണത്തിനെതിരായ ഹര്‍ജികളില്‍ വ്യത്യസ്ത വിധികളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പ്രസ്താവിച്ച വിധികളില്‍ മൂന്ന് ജഡ്ജിമാരും സാമ്ബത്തിക സംവരണത്തെ അനുകൂലിച്ചു.

ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും സംവരണം നല്‍കുന്നതിനെ എതിര്‍ത്തു. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴു ദിവസമാണ് ഹര്‍ജികളില്‍ വാദം കേട്ടത്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. സാമ്ബത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം.

ആദ്യം മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. പിന്നീട് സുപ്രധാന നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കണ്ട് ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു. സാമ്ബത്തിക സംവരണം ഭരഘടനാപരമാണോ, സംവരണം 50 ശതമാനത്തില്‍ കൂടുന്നത് അനുവദനീയമാണോ തുടങ്ങിയ വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴു ദിവസമാണ് വാദം കേട്ടത്.

എസ്‌എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകള്‍ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന് മുന്നാക്ക സമുദായ മുന്നണി ഉള്‍പ്പെടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

Most Popular