Wednesday, January 26, 2022
HomeGulfഫി​ഫ അ​റ​ബ്​ ക​പ്പ്​: സ്​​കൂ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മാറ്റമുണ്ടാകില്ല

ഫി​ഫ അ​റ​ബ്​ ക​പ്പ്​: സ്​​കൂ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മാറ്റമുണ്ടാകില്ല

ദോ​ഹ: ഫി​ഫ അ​റ​ബ്​ ക​പ്പ്​ കാ​ല​യ​ള​വി​ൽ ഖത്തറിലെ സ്കൂൾ സർവകലാശാലകളുടെ പ്രവർത്തനത്തിൽ മാറ്റമില്ലെന്ന് വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അറിയിച്ചു. നി​ശ്ച​യി​ച്ച പോ​ലെ​ത​ന്നെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക്ലാ​സു​ക​ൾ തു​ട​രും. നൂ​റു​ശ​ത​മാ​നം ഹാ​ജ​ർ നി​ല​യി​ൽ​ത​ന്നെ സ്കൂളുകളും കോളേജുകളും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​റി​ൽ ഒ​രു മാ​റ്റ​വു​മി​ല്ലെ​ന്നും പ​രീ​ക്ഷ​ക​ളും ക്ലാ​സു​ക​ളും നേ​ര​ത്തേ ഷെ​ഡ്യൂ​ൾ​ചെ​യ്​​ത പ്ര​കാ​രം ന​ട​ക്കു​മെ​ന്നും ക​ഴി​ഞ്ഞ​യാ​ഴ്​​ച മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു. 16 ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ഫി​ഫ അ​റ​ബ്​ ക​പ്പി​ന്​ ന​വം​ബ​ർ 30നാ​ണ്​ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 18നാ​ണ്​ ഫൈ​ന​ൽ മ​ത്സ​രം.

Most Popular