Tuesday, June 15, 2021
Home News Kerala സംസ്ഥാനത്ത് സ്‌കൂളുകള്‍ 15നു ശേഷം ഭാഗികമായി തുറന്നേക്കും

സംസ്ഥാനത്ത് സ്‌കൂളുകള്‍ 15നു ശേഷം ഭാഗികമായി തുറന്നേക്കും

തിരുവന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ സംസ്ഥാനത്ത് ഭാഗികമായി തുറന്നേക്കും. ഈ മാസം 15 ന് ശേഷം സ്‌കൂളുകള്‍ തുറക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ 10, പ്ലസ് ടു ക്ലാസുകള്‍ വൈകുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് പുതിയ ആലോചനകള്‍. ആദ്യ ഘട്ടത്തില്‍ 10,12 ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കു മാത്രം പ്രവേശനം അനുവദിക്കും. ഇവരെ ബാച്ചുകളായി തിരിച്ച് സുരക്ഷിത അകലം ഉറപ്പാക്കും. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനമെടുക്കുക. കോവിഡ് കേസുകള്‍ കൂടുതലുള്ള മേഖലകളില്‍ ക്ലാസ് ഒഴിവാക്കും. ഇതിനായി എല്ലാ ജില്ലകളിലെയും കോവിഡ് വിവരങ്ങള്‍ ശേഖരിച്ചു.

അണ്‍ലോക്ക് 5 അണ്‍ലോക്ക് 5ന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയും പുറത്തിറക്കിയിരുന്നു. ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും അടക്കം തുറന്ന് പ്രവര്‍ത്തിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഹാജര്‍ കാര്യത്തില്‍ കടുംപിടിത്തം വേണ്ടെന്നും എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വൈകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Most Popular