ദോഹ: വില്ലകള്‍ വാടയ്ക്കു കൊടുക്കുന്നവര്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വാണിജ്യ ലൈസന്‍സുള്ള സേവന വില്ലകളുടെ ഉടമകള്‍ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം നിയമനടപടിക്കു വിധേയരാകേണ്ടിവരുമെന്നും മന്ത്രാലയം.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വില്ലയ്ക്കു മാത്രമാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. വില്ലയ്ക്കു പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
സുരക്ഷ, സിവില്‍ ഡിഫന്‍സ് എന്നിവ പാലിക്കുന്നതിന് വാണിജ്യ ലൈസന്‍സില്‍ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.