Wednesday, July 6, 2022
HomeNewsInternationalഇലോന്‍ മസ്‌കിനെതിരെ ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ്

ഇലോന്‍ മസ്‌കിനെതിരെ ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ്

ന്യൂയോര്‍ക്: ശതകോടീശ്വരനായ ഇലോന്‍ മസ്‌കിനെതിരെ ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ്. 2016-ല്‍ വിമാനത്തില്‍വച്ച്‌ മസ്‌ക് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ലൈംഗികാരോപണം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായും ഇതിനായി രണ്ടു കോടിക്കടുത്ത് ഇന്‍ഡ്യന്‍ രൂപ നല്‍കിയെന്നുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2016-ല്‍ സ്പേസ് എക്സിന്റെ കോര്‍പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരവെയാണ് പീഡനം നടന്നത്. വിമാനത്തിലെ സ്വകാര്യ മുറിയിലേക്ക് മസ്‌ക് വിളിച്ചുവരുത്തി, ലൈംഗിക ബന്ധത്തിന് ശ്രമം നടത്തി. പകരമായി കുതിരയെ വാങ്ങി നല്‍കാമെന്നും വാഗ്ദാനം നടത്തി.

‘വിമാനയാത്രയ്ക്കിടെ ഫുള്‍ബോഡി മസാജിനായി എയര്‍ഹോസ്റ്റസിനെ മസ്‌ക് തന്റെ കാബിനിലേക്ക് ക്ഷണിച്ചു. അവര്‍ കാബിനിലെത്തിയപ്പോള്‍ ചെറിയൊരു ഷീറ്റ് താഴെ ഭാഗത്ത് ഉണ്ടായിരുന്നതൊഴിച്ച്‌ മസ്‌ക് വിവസ്ത്രനായിരുന്നു. മസാജിനിടെ മസ്‌ക് തന്റെ സ്വകാര്യഭാഗം തുറുന്നുകാട്ടി, അനുവാദമില്ലാതെ അവളെ സ്പര്‍ശിച്ചു, വഴങ്ങുകയാണെങ്കില്‍ കുതിരയെ വാങ്ങി തരാമെന്ന് വാഗ്ദ്ധാനം ചെയ്തു’ എയര്‍ഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

അതേ സമയം തനിക്കെതിരെയുള്ള ലൈംഗിക ആരോപണം നിഷേധിച്ച ഇലോന്‍ മസ്‌ക് ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ചു.
ട്വിറ്റര്‍ മസ്‌ക് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഇപ്പോള്‍ പുതിയ ആരോപണം വന്നിരിക്കുന്നത്.
ടെസ്ല, സ്പേസ് എക്സ് എന്നീ സ്ഥാപനങ്ങളുടെ സിഇഒ കൂടിയാണ് ഇലോന്‍ മസ്‌ക്.

Most Popular