നടി ഷംന കാസിം വിവാഹിതയായി; ചിത്രങ്ങൾ കാണാം

നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിയിൽ വച്ചുനടന്ന ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഷംനയുടെ വീവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചത്. ദുബായിൽ വിവാഹം നടന്നതിനാൽ സിനിമാ രം​ഗത്തുള്ള കുറച്ച് പേരെ പങ്കെടുത്തിരുന്നുള്ളൂ. ഇവർക്കായി പിന്നീട് റിസപ്ഷൻ ഉണ്ടാകുമെന്നാണ് വിവരം.

 

ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ ഷംന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോൾ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കുറിച്ചിരുന്നത്.

 

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി.