Wednesday, December 7, 2022
HomeNewsKeralaജ്യൂസ് ചലഞ്ചിലും വിഷം കലർത്തിയിരുന്നു; ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ തെളിവെടുപ്പിനെത്തിച്ചു

ജ്യൂസ് ചലഞ്ചിലും വിഷം കലർത്തിയിരുന്നു; ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ തെളിവെടുപ്പിനെത്തിച്ചു

തിരുവനന്തപുരം സ്വദേശി ഷാരോൺ രാജിനെ ​കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ കൂടുതൽ മൊഴി പുറത്തുവന്നു. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതെന്ന് ​ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ഗ്രീഷ്മയുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തും. ഗ്രീഷ്മയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക.

ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വിവരം. എന്നാല്‍ ഏതുതരത്തിലുള്ള വിഷമാണ് ജ്യൂസില്‍ കലര്‍ത്തിയതെന്നോ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഗ്രീഷ്മ ഷാരോണുമായി ചേറന്ന് ജ്യൂസ് ചലഞ്ച് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Most Popular