Sunday, November 27, 2022
HomeNewsKeralaകോളേജിൽ വച്ചും ഷാരോണിനെ കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ

കോളേജിൽ വച്ചും ഷാരോണിനെ കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ

തിരുവനന്തപുരം: പഠിച്ചിരുന്ന കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നതായി പ്രതി ഗ്രീഷ്മ. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളേജിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസിൽ ഡോളോ ഗുളികകൾ കലർത്തിയതെന്നും പ്രതി വെളിപ്പെടുത്തി.

“തലേദിവസം തന്നെ ഇതിനായി 50 ഡോളോ ഗുളികകൾ കുതിർത്ത് കയ്യിൽ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ ജ്യൂസിന് കയ്പ്പ് തോന്നിയതിനാൽ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി ഗ്രീഷ്മയെ കോളേജിൽ എത്തിച്ച് തെളിവെടുക്കും.

പ്രതി ഗ്രീഷ്മയുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തി . കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിൽ ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് പ്രധാന തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

Most Popular