Sunday, May 22, 2022
HomeNewsNational'കെജിഎഫ് ചാപ്റ്റര്‍ 2' പ്രദര്‍ശനത്തിനിടയില്‍ തിയേറ്ററിനുള്ളില്‍ വെടിവെയ്പ്പ്; യുവാവിന് പരിക്ക്

‘കെജിഎഫ് ചാപ്റ്റര്‍ 2’ പ്രദര്‍ശനത്തിനിടയില്‍ തിയേറ്ററിനുള്ളില്‍ വെടിവെയ്പ്പ്; യുവാവിന് പരിക്ക്

ബംഗളുരു: ‘കെജിഎഫ് ചാപ്റ്റര്‍ 2’ പ്രദര്‍ശനത്തിനിടയില്‍ തിയേറ്ററിനുള്ളില്‍ കാണികളിലൊരാള്‍ വെടിയുതിർത്തതായി റിപ്പോർട്ടുകൾ. കര്ണാടകയിലാണ് സംഭവം. മുന്‍സീറ്റിലേക്ക് കാലെടുത്തുവെച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ വസന്തകുമാര്‍ എന്ന യുവാവിന് പരിക്കേറ്റു.

ഹാവേരിയിലെ തിയേറ്ററിലാണ് സംഭവം. വസന്തകുമാറും സുഹൃത്തുക്കളും രാത്രി ഷോ കാണാന്‍ വന്നതായിരുന്നു. ഇയാള്‍ മുന്‍സീറ്റിലേക്ക് കാല്‍വെക്കുകയും തുടര്‍ന്ന് മുന്‍സീറ്റില്‍ ഇരുന്ന വ്യക്തിയുമായി ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. ആ വ്യക്തി തിയേറ്ററില്‍ നിന്ന് ഇറങ്ങി പോവുകയും കുറച്ച്‌ നേരത്തിന് ശേഷം തോക്കുമായി വന്നു വസന്തകുമാറിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.ഭയന്ന കാണികള്‍ എല്ലാവരും തിയേറ്ററില്‍ നിന്ന് ഇറങ്ങിയോടുകയായിരിക്കുന്നു.വസന്തകുമാര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ ഇയാള്‍ അപകടനില തരണം ചെയ്തു.

Most Popular