Thursday, December 8, 2022
HomeNewsInternationalഷോപ്പിംഗ് ഇനി വാട്ട്‌സപ്പിലൂടെയും

ഷോപ്പിംഗ് ഇനി വാട്ട്‌സപ്പിലൂടെയും

ഷോപ്പിംഗ് ഇനി വാട്ട്‌സപ്പിലൂടെയും. വാട്ട്സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായാണ് ഈ പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. വാട്ട്‌സാപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ഉപയോഗിച്ച്‌ ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ളവയെ ആശ്രയിച്ച്‌ ബിസിനസുകള്‍ ബ്രൗസ് ചെയ്യാനോ അവരുടെ പേര് ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യാനോ കഴിയും. നിലവില്‍ ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ, മെക്‌സിക്കോ, യുകെ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സേവനം ലഭിക്കുക.

ബിസിനസ് പ്രൊഫൈലിലെ ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്ബറുകള്‍ കോണ്‍ടാക്റ്റുകളില്‍ സേവ് ചെയ്യുന്നതിനോ ബിസിനസ്സ് വെബ്സൈറ്റുകളിലൂടെ വിശദാംശങ്ങള്‍ തിരയുന്നതിനോ പകരം മെസേജിംഗ് ആപ്പ് ഉപയോഗിച്ച്‌ ബിസിനസ്സുകളെ എളുപ്പത്തില്‍ കണക്‌ട് ചെയ്യാന്‍ കഴിയുമെന്നാണ് വാട്ട്‌സാപ്പ് പറയുന്നത്.

Most Popular