Tuesday, November 30, 2021
HomeNewsKeralaസം​സ്ഥാ​ന​ത്ത് വീണ്ടും സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

സം​സ്ഥാ​ന​ത്ത് വീണ്ടും സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീണ്ടും സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ചേ​വാ​യൂ​ര്‍ സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . ആ​ദ്യ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ സാ​ന്പി​ളു​ക​ള്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി പു​നെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു​മാ​ണ് യു​വ​തി കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. കൊ​തു​കു​ക​ളി​ലൂ​ടെ പ​ക​രു​ന്ന ഫ്ളാ​വി​വൈ​റ​സാ​ണ് സി​ക്ക വൈ​റ​സ്.

 

പ​നി, ശ​രീ​ര​ത്തി​ല്‍ ചു​വ​ന്ന പാ​ടു​ക​ള്‍, ക​ണ്ണി​ന് ചു​വ​ന്ന നി​റം, സ​ന്ധി വേ​ദ​ന, പേ​ശി വേ​ദ​ന, ത​ല​വേ​ദ​ന എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. സി​​ക്ക വൈ​റ​സ് ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച്‌ മൂ​ന്ന് മു​ത​ല്‍ 14 ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങു​ക​യു​ള്ളു. എ​ന്നാ​ല്‍ എ​ല്ലാ​വ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക​ണ​മെ​ന്നി​ല്ല. ചി​ല​രി​ല്‍ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കാ​റി​ല്ല. അ​ത് ത​ന്നെ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ അ​പ​ക​ട​വും.

Most Popular