Sunday, December 4, 2022
HomeNewsNationalസിം കാര്‍ഡ് തട്ടിപ്പുകള്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

സിം കാര്‍ഡ് തട്ടിപ്പുകള്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

സിം കാര്‍ഡ് തട്ടിപ്പുകള്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡ്യൂപ്ലിക്കേറ്റ് സിം എടുത്തതിന് ശേഷം അതിലേക്ക് ഒടിപി മുഖേന തട്ടിപ്പുകള്‍ നടത്തുന്നതായുളള നിരവധി കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂറുകള്‍ക്കുള്ളില്‍ മെസേജുകള്‍ അയക്കാനോ, സ്വീകരിക്കാനോ സാധിക്കുകയില്ല. ഈ സംവിധാനം പ്രാബല്യത്തിലാകാന്‍ ടെലികോം സേവന ദാതാക്കള്‍ക്ക് 15 ദിവസത്തെ സമയമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ, സിം സ്വാപ്പിംഗ് തട്ടിപ്പുകള്‍ക്ക് പൂര്‍ണമായും പൂട്ടിടാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തല്‍. 24 മണിക്കൂര്‍ എസ്‌എംഎസ് വിലക്ക് ഏര്‍പ്പെടുത്തുന്നതിനാല്‍ യഥാര്‍ത്ഥ ഉടമയ്ക്ക് പരാതി നല്‍കാന്‍ അവസരം ലഭിക്കുകയും, സിം ബ്ലോക്ക് ചെയ്യാനും സാധിക്കും.

Most Popular