ദോഹ: എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മദീന ഖലീഫ കെ.ഐ.സിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം കെ.ഐ.സി വൈസ് പ്രിസിഡന്റ് മാലിക് ഹുദവി ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികള്‍: സയ്യിദ് മുര്‍ഷിദ് ഹുദവി പാലക്കാട് (പ്രസിഡന്റ്), അജ്മല്‍ റഹ്മാനി കോഴിക്കോട് (സീനിയര്‍ വൈസ് പ്രിസിഡന്റ്) റഫീഖ് മങ്ങാട് കാസര്‍ഗോഡ്, മുഹമ്മദ് അഷ്റഫ് അസ്ഹരി കര്‍ണ്ണാടക (വൈസ് പ്രസിഡന്റ്), ഫദ്ലു സാദത്ത് നിസാമി മലപ്പുറം (ജനറല്‍ സെക്രട്ടറി) , റഈസ് ഫൈസി കണ്ണൂര്‍, ഹംസ സുഹ്ലാദ് സൗത്ത് സോണ്‍ (ജോ:സെക്രട്ടറി) റാഷിദ് റഹ്മാനി മലപ്പുറം (വര്‍ക്കിംഗ് സെക്രട്ടറി) സത്താർ കുട്ടോത്ത് കോഴിക്കോട്, അലി അക്ബർ തൃശ്ശൂർ (ഓർഗനൈസിംഗ് സെക്രട്ടറി) ഷഫീഖ് ഗസ്സാലി വയനാട് (ട്രഷറര്‍).
ഫൈസല്‍ വാഫി, സയ്യിദ് മുര്‍ഷിദ് ഹുദവി,സകരിയ്യ മാണിയൂര്‍, ഹകീം വാഫി, ഫദ്ലു സാദത്ത് നിസാമി,നാസര്‍ ഫൈസി, ഷഫീഖ് ഗസ്സാലി എന്നിവര്‍ സംസാരിച്ചു.