Monday, September 26, 2022
HomeNewsതലയിണയ്ക്ക് അടിയിൽ വച്ചുറങ്ങിയ റെഡ്‌മിയുടെ സ്മാർട്ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

തലയിണയ്ക്ക് അടിയിൽ വച്ചുറങ്ങിയ റെഡ്‌മിയുടെ സ്മാർട്ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

ന്യൂഡല്‍ഹി: തലയിണയ്ക്ക് അടിയിൽ വച്ചുറങ്ങിയ റെഡ്‌മിയുടെ സ്മാർട്ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ടെക് യൂട്യൂബറായ മന്‍ജീത് ആണ് ട്വിറ്ററില്‍ തന്റെ ബന്ധു സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ മരിച്ച വിവരം പങ്കുവെച്ചത്. റെഡ്മിയുടെ 6എ എന്ന ബജറ്റ് മോഡലാണ് പൊട്ടിത്തെറിച്ചത്.

ഉറങ്ങുമ്ബോള്‍ തലയണക്ക് അടുത്തായി വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതി മരിക്കുകയായിരുന്നുവെന്ന് മന്‍ജീത് വെളിപ്പെടുത്തി. ‘എംഡി ടോക് വൈ റ്റി’ എന്ന യൂട്യൂബ് ചാനലിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്‍ജീത് സംഭവം വിശദീകരിച്ചത്. കൂടെ പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രവും മരിച്ചുകിടക്കുന്ന ബന്ധുവായ സ്ത്രീയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

പോസ്റ്റില്‍ റെഡ്മി ഇന്ത്യയെയും സി.ഇ.ഒ മനുകുമാര്‍ ജെയ്നിനെയും ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘ഇന്നലെ രാത്രി എന്റെ ബന്ധുവായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. അവര്‍ റെഡ്മി 6എ എന്ന ഫോണായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. ഉറങ്ങുമ്ബോള്‍ തലയണക്കടുത്തായി വെച്ച ഫോണ്‍ കുറച്ചുകഴിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചു. വളരെ മോശം സാഹചര്യത്തിലാണ് നമ്മളുള്ളത്. ബ്രാന്‍ഡ് എന്ന നിലക്ക് പിന്തുണ നല്‍കല്‍ നിങ്ങളുടെ ഉത്തരവാദിത്തമാണ്’. -മന്‍ജീത് ട്വീറ്റ് ചെയ്തു.

സംഭവം അന്വേഷിക്കുന്നതായി ട്വീറ്റിന് മറുപടിയായി ഷവോമി കുറിച്ചിട്ടുണ്ട്. അപകടം സംഭവിച്ച കുടുംബവുമായി ബന്ധപ്പെടാനും ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം കണ്ടെത്താനും തങ്ങളുടെ ടീം ശ്രമിക്കുന്നതായും അവര്‍ കുറിച്ചു. മരിച്ച സ്ത്രീയുടെ കുടുംബം സാധാരണക്കാരാണെന്നും അവരുടെ മകന്‍ പട്ടാളത്തിലാണെന്നും യൂട്യൂബര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എന്ത് നടപടികളിലേക്ക് പോകണമെന്നതിനെ കുറിച്ച്‌ അവര്‍ക്ക് ധാരണയില്ലെന്നും പൊട്ടിത്തെറിച്ച ഫോണ്‍ കോള്‍ ചെയ്യാനും യൂട്യൂബ് കാണാനും മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മന്‍ജീത് കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ കമ്പനി വിശദീകരണം നൽകണമെന്നാവശ്യപെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

Most Popular