ഇത്തിഹാദ് എസ് എം എഫ് പ്രവർത്തക സംഗമം നടത്തി

മുട്ടിൽ: എസ് എം എഫ് മുട്ടിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തിഹാദ്,22 പ്രവർത്തക സംഗമം സംഘടിപ്പിച്ചു പ്രസിഡൻ്റ് കെ എ നാസർ മൗലവി അധ്യക്ഷത വഹിച്ചു സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുട്ടിൽ റെയ്ഞ്ച് സെക്രട്ടറി കെ പി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു. ജെൻഡർ ന്യൂട്രാലിറ്റി,ലഹരിയുടെ അപകടങ്ങൾ എന്നീ വിഷയത്തിൽ മുഹമ്മദ് ഷാ മാസ്റ്റർ,കരീം മാസ്റ്റർ ക്ലാസ്സെടുത്തു സി നൂറുദ്ദീൻ ഹാജി,എൻ ടി ബീരാൻ കുട്ടി,മുഹമ്മദലി അഹ്സനി,അഷ്റഫ് കര്യമ്പാടി,ഷാജഹാൻ ദാരിമി, സാലി മാസ്റ്റർ, വടകര മുഹമ്മദ്,നൗഫൽ ബാഖവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ഒ കെ ഷക്കീർ സ്വാഗതവും എം കെ ഇബ്രാഹീം ഹാജി നന്ദിയും പറഞ്ഞു