Saturday, July 31, 2021
Home News International 2020ലെ ആദ്യത്തെ വെസ്റ്റ് നൈൽ വൈറസ് മരണം സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തു

2020ലെ ആദ്യത്തെ വെസ്റ്റ് നൈൽ വൈറസ് മരണം സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തു

മാഡ്രിഡ്: കൊതുകിലൂടെ പകരുന്ന വെസ്റ്റ് നൈൽ വൈറസ് അണുബാധയെത്തുടർന്നുള്ള ഈ വർഷത്തെ ആദ്യത്തെ മരണം സ്പെയിനിൽ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.

ലാ പ്യൂബ്ല ഡെൽ റിയോ പട്ടണത്തിലെ 77 കാരൻ വൈറസ് ബാധ മൂലം മരിച്ചതായി സ്പാനിഷ് ടി വി ശൃംഖലയായ ടെലിസിൻകോ റിപ്പോർട്ട് ചെയ്തു. രോഗം ഗുരുതരമായതിനെ തുടർന്ന് പട്ടണത്തിനടുത്തുള്ള ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.

രാജ്യത്തിന്റെ തെക്കൻ മേഖലയായ അൻഡാലുഷ്യയിൽ ഇതുവരെ 35 പേർക്ക് വെസ്റ്റ് നൈൽ വൈറസ് ബാധിച്ചതായി സ്‌പെയിനിലെ എൽ പെയ്‌സ് പത്രം റിപ്പോർട്ട് ചെയ്തു. ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ സംഖ്യയാണിത്.

അൻഡാലുഷ്യയിലെ ഗ്വാഡാൽക്വിവിർ നദിയുടെ തീരത്തെ രണ്ട് പട്ടണങ്ങളായ ലാ പ്യൂബ്ല ഡെൽ റിയോ, കൊറിയ ഡെൽ റിയോ എന്നിവിടങ്ങളിലാണ് പ്രധാനമായും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം ബാധിച്ചവരുടെ ശരാശരി പ്രായം 60 വയസ്സ് ആണ്. ഇതിൽ 71 ശതമാനവും പുരുഷന്മാരാണെന്നും പ്രാദേശിക പത്രത്തിൽ പറയുന്നു.

നദിയുടെ സമീപപ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന കുലെക്‌സ് കൊതുകുകളാണ് വൈറസ് പടർത്തുന്നത്. 0.1 ശതമാനമാണ് മരണനിരക്ക്. ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം രോഗബാധിതരായ 80 ശതമാനം ആളുകളിലും രോഗലക്ഷണങ്ങൾ പ്രകടമാകില്ല.

Most Popular