Saturday, June 25, 2022
HomeNewsNationalവിമാന യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് സ്പൈസ് ജെറ്റ്

വിമാന യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് സ്പൈസ് ജെറ്റ്

ന്യൂഡല്‍ഹി: യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്പൈസ് ജെറ്റ്. ഇന്ധനവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.

യാത്രാനിരക്കില്‍ കുറഞ്ഞത് 10 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധവ് വേണ്ടിവരുമെന്ന് ആവശ്യമുന്നയിക്കുന്നുണ്ട്.

ഇന്ധനവിലയിലുണ്ടായ കുതിച്ചുകയറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ആഭ്യന്തര വിമാനകമ്ബനികളെ യാത്രാനിരക്ക് ഉ‍യര്‍ത്തുന്നതിന് നിര്‍ബന്ധിതരാക്കുകയാണ്.

ഇന്ധനവിലയിലെ വര്‍ധനവ് നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സ്പൈസ് ജെറ്റ് ആവശ്യപ്പെട്ടു.

ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാന കമ്ബനിയാണ് സ്പൈസ് ജെറ്റ്.

Most Popular