Monday, October 25, 2021
HomeNewsInternationalമലയാളി കന്യാസ്ത്രീ അടക്കം 78 പേർ കാബൂളിൽ നിന്നും ഡൽഹിയിലെത്തി

മലയാളി കന്യാസ്ത്രീ അടക്കം 78 പേർ കാബൂളിൽ നിന്നും ഡൽഹിയിലെത്തി

ഡൽഹി: മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്ത അടക്കം 78 പേർ കാബൂളിൽ നിന്നും ഡൽഹിയിലെത്തി. കാബൂള്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി തജിക്കിസ്ഥാനില്‍നിന്നുള്ള വിമാനത്തിലാണ് സംഘം വന്നെത്തിയത്. ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തിലുണ്ടായിരുന്നു. എത്തിയവരില്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ എട്ട് അംഗങ്ങളുമുണ്ട്. തിരിച്ചെത്തുന്നവരെ കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരിയും വി മുരളീധരനും ബി.ജെ.പി നേതാക്കളും ചേർന്ന് സ്വീകരിച്ചു. ഗുരു ഗ്രന്ഥസാഹിബിന്റെ പകര്‍പ്പ് ആചാരപരമായി മന്ത്രിമാര്‍ ഏറ്റുവാങ്ങി.

Most Popular