Sunday, July 3, 2022
HomeNewsKeralaഎസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ വൈകിട്ട് 3ന്: പ്ലസ് ടു ഫലവും ഉടൻ

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ വൈകിട്ട് 3ന്: പ്ലസ് ടു ഫലവും ഉടൻ

ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫല പ്രഖ്യാപനം ജൂൺ 15ന് വൈകിട്ട് 3ന് നടക്കും. പിആർഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷങ്ങളിൽ രാവിലെ 9ന് ആയിരുന്നു ഫലപ്രഖ്യാപനം നടത്തിയിരുന്നത്. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തിയായി. പ്ലസ് ടു പരീക്ഷാഫലവും ഉടൻ പ്രഖ്യാപിക്കും. ഇതിനുള്ള തീയതി ഉടൻ അറിയിക്കും.

പരീക്ഷാ മൂല്യനിർണയം മേയ് 27ന് പൂർത്തിയായിരുന്നു. കേരളത്തിൽ 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി ആകെ 2,961 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

റഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്.

Most Popular